കനകദുര്‍ഗ്ഗയ്ക്ക് വീട്ടില്‍ കയറാം; ആരും തടയരുത്

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ തള്ളിപ്പറഞ്ഞ കനകദുര്‍ഗ്ഗയ്ക്ക് പെരിന്തല്‍മണ്ണയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ കയറാന്‍ അനുമതി. പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. കനകദുര്‍ഗ്ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തത്കാലം ആര്‍ക്കും വില്‍ക്കരുത് എന്നും നിര്‍ദേശമുണ്ട്.

പ്രശ്നപരിഹാരത്തിനായി തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിങ് നല്‍കണമെന്നും കനകദുര്‍ഗ്ഗ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയകേന്ദ്രത്തിലാണ് കനകദുര്‍ഗ്ഗ താമസിക്കുന്നത്. ഇവര്‍ക്ക് മുഴുവന്‍ സമയ പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

മുഴുവന്‍ സമയ പോലീസ് സുരക്ഷയോടെ നടക്കുന്ന കനകദുര്‍ഗ്ഗ വീട്ടിലെത്തുന്നത് തനിക്കും വീട്ടുകാര്‍ക്കും ബുദ്ധിമുട്ടാണ് എന്ന് ഭര്‍ത്താവും അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular