കൊച്ചി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കെതിരേയുമുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.വേദിയില്‍ കുറച്ച് വനിതാ നേതാക്കള്‍ കൂടി ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വനിതാസംവരണബില്‍ പാസാക്കും
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്ത്രീകളേയും യുവാക്കളേയും ഉള്‍പ്പെടുത്തും
നരേന്ദ്രമോദി രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നു
സമ്പത്തിന്റെ അടിസ്ഥാനത്തില്‍ മോദി ഇന്ത്യയെ വിഭജിച്ചു
സ്ത്രീകളേയും സ്ത്രീ സ്വാതന്ത്ര്യത്തിനേയും ബഹുമാനിക്കുന്നു
സമ്പന്നരുടെ സര്‍ക്കാരാണ് മോദിയുടേത്
കേരളത്തില്‍ കൂടുതല്‍ വനിതാ നേതാക്കള്‍ നേതൃനിരയിലേക്ക് വരണം
രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മിനിമം ഗ്യാരന്റി വേതനം ഉറപ്പാക്കും
മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നല്‍കിയില്ല
ജനങ്ങളോട് മോദി തുടര്‍ച്ചയായി കള്ളം പറയുന്നു
റഫാല്‍ അഴിമതിയിലൂടെ ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരമാണ് പ്രധാനമന്ത്രി ഇല്ലാതാക്കിയത്
കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി മോദി എന്താണ് ചെയ്തത്
2019 ല്‍ അധികാരത്തിലെത്തിയാല്‍ ജി എസ് ടി പു:നര്‍ നിര്‍വചിക്കും
കേരളസര്‍ക്കാരിന് നേരെ വിമര്‍ശനം
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ ജനങ്ങളുടെ വികാരം സര്‍ക്കാര്‍ മനസിലാക്കുമെന്നാണ് കരുതിയത് എന്നാല്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്തില്ല
സി പി എം, ബി ജെ പി യും ചേര്‍ന്ന് കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു.
ഉപകരണങ്ങള്‍ക്കുമേല്‍ മെയ്ഡ് ഇന്‍ ചൈന എന്ന അവസ്ഥമാറ്റും
ആരാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതെന്ന് മറക്കരുത്
കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയാണ് കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്, അല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ല
ഒരു വര്‍ഷത്തിനകം രാജ്യം ഭക്ഷ്യസുരക്ഷ കൈവരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മറൈന്‍ െ്രെഡവില്‍ സംഘടിപ്പിച്ചിരിക്കുന്ന യോഗത്തിലാണ് രാഹുല്‍ പങ്കെടുക്കുന്നത്. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പേരിട്ട പരിപാടിയില്‍ പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് രാഹുല്‍ മറൈന്‍ഡ്രവിലെ യോഗസ്ഥലത്തേക്ക് എത്തിയത്.
യോഗത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തും. അതിന് ശേഷം യുഡിഎഫ് നേതാക്കളേയും രാഹുല്‍ കാണും.