വാട്‌സ് ആപ്പ് വിടപറയാനൊരുങ്ങുന്നു… കോടാനു കോടി ഉപയോക്താക്കള്‍ക്ക്‌ വാട്‌സാപ്പിനെ മുന്‍നിര്‍ത്തി ഒരുഗ്രന്‍ ‘ഭീഷണി’യും മുഴങ്ങുന്നുണ്ട്…

ഒടുവില്‍ വാട്‌സ് ആപ്പ് വിടപറയാനൊരുങ്ങുന്നു…, നമ്മുടെ പേഴ്‌സനല്‍ വിവരങ്ങള്‍ ഒന്നും തന്നെ ആര്‍ക്കും ചോര്‍ത്തിക്കൊടുക്കില്ലെന്ന വാട്‌സാപ്പിന്റെ പ്രതിജ്ഞ തെറ്റുകയാണ്. മാത്രവുമല്ല കോടാനു കോടി ഉപയോക്താക്കളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ വാട്‌സാപ്പിനെ മുന്‍നിര്‍ത്തി ഒരുഗ്രന്‍ ‘ഭീഷണി’യും മുഴങ്ങുന്നുണ്ട്. ‘ലോകത്തിലെ ഈ നമ്പര്‍ വണ്‍ മെസേജിങ് ആപ്ലിക്കേഷനെ ഫെയ്‌സ്ബുക് മെസഞ്ചറുമായി ബന്ധിപ്പിക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്. അതീവ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാവുന്ന പദ്ധതിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് രഹസ്യമായി ആസൂത്രണം ചെയ്യുന്നത്.
അതായത് സക്കര്‍ബര്‍ഗിന്റെ പദ്ധതി നടപ്പിലായാല്‍ സുരക്ഷിതമെന്ന് വിശ്വസിച്ചിരുന്ന വാട്‌സാപ്പിനോടു എന്നന്നേക്കുമായി വിട പറയാം’. വാട്‌സാപ്പില്‍ നിന്ന് മെസഞ്ചറിലേക്കും മെസഞ്ചറില്‍ നിന്ന് വാട്‌സാപ്പിലേക്കും കൂടാതെ ഇന്‍സ്റ്റാഗ്രാമിലേക്കും മെസേജുകള്‍ കൈമാറാന്‍ സാധിക്കുന്നതോടെ ഡേറ്റാ ചോര്‍ച്ച വ്യാപകമാകുമെന്ന് ചുരുക്കും.ഫെയ്‌സ്ബുക്കിന്റെ നിലവിലെ പ്രതിസന്ധികളെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള കളിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ആസൂത്രണം ചെയ്യുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ സജീവമായ വാട്‌സാപ്പിനെ ഉപയോഗിച്ച് നിര്‍ജീവമായി കിടക്കുന്ന മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കൂട്ടുകയാണ് ലക്ഷ്യം.എന്നാല്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയ്ക്ക് എന്തു സംഭവിക്കാമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ സക്കര്‍ബര്‍ഗിന്റെ തീരുമാനങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെല്ലാം കമ്പനിക്ക് പുറത്താണ്. ഇനിയുള്ള തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സക്കര്‍ബര്‍ഗിന് എളുപ്പവുമാണ്. മൂന്നു മെസേജിങ് സര്‍വീസുകളും ബന്ധിപ്പിച്ചാല്‍ വിലയേറിയ വന്‍ ഡേറ്റാ ബേസ് ലഭിക്കും. ഇതായിരിക്കാം സക്കര്‍ബര്‍ഗിന്റെ ലക്ഷ്യവും.ഈ വര്‍ഷം അവസാനത്തോടെ തന്നെ സക്കര്‍ബര്‍ഗിന്റെ രഹസ്യ പദ്ധതി നടപ്പിലാക്കുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, വാട്‌സാപ്പിന്റെ സുരക്ഷ മറ്റു രണ്ടു മെസേജിങ് സംവിധാനത്തിലും കൊണ്ടുവരുമെന്നാണ് ഫെയ്‌സ്ബുക് വാദം. ഫെയ്‌സ്ബുക് വിടുന്നവരുടെ എണ്ണം കുത്തനെ കൂടിയതോടെയാണ് വാട്‌സാപ്പിന്റെ സഹായം തേടിയിരിക്കുന്നത്. ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്.

SHARE