വിവാഹചടങ്ങില്‍ വധൂവരന്മാരേക്കാള്‍ തിളങ്ങി യതീഷ് ചന്ദ്ര; കസവ് മുണ്ടുടുത്ത് വിവാഹ വേദിയില്‍ എസ്പിയുടെ കിടിലന്‍ ഡാന്‍സും

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനിടെ പ്രധാനമന്ത്രി മോദിയ്ക്ക് കൈകൊടുക്കുന്ന ഫോട്ടോ ആയിരുന്നു രാവിലെ സോഷ്യല്‍ മീഡിയല്‍ തംരമായത്. ഉച്ചയായപ്പോഴെയ്ക്കും മറ്റൊരു വീഡിയോ വൈറലാകുകയാണ്. വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സു കളിയ്ക്കുന്ന എസ്പി യതീഷ് ചന്ദ്ര.ുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറല്‍. കാക്കിക്കുളളിലെ കലാകരന്റെ നൃത്തം കണ്ട് അന്തംവിട്ടിരിക്കുകയാണ് വിവാഹത്തിനെത്തയവര്‍. ബന്ധുവും കര്‍ണാടകയിലെ പ്രമുഖ വ്യാവസായിയുമായ കെ.എസ് പ്രസാദ് പണിക്കരുടെ രണ്ട് ആണ്‍മക്കളുടെ വിവാഹചടങ്ങിലായിരുന്നു യതീഷ് ചന്ദ്രയുടെ തകര്‍പ്പന്‍ പ്രകടനം.
കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച് വിവാഹ വേദിയിലേക്കുളള അദ്ദേഹത്തിന്റെ വരവും തന്നെ മാസാണ്. മലയാളത്തിലെയും കന്നടയിലെയും സിനിമാ താരങ്ങള്‍ പങ്കെടുത്ത രണ്ട് ചടങ്ങില്‍ രണ്ട് ദിവസവും ശരിക്കും താരമായത് തൃശൂര്‍ എസ്.പിയാണ്. ചടങ്ങിനെത്തിയ സിനിമ താരങ്ങള്‍ യതീഷ് ചന്ദ്രക്കോപ്പം സെല്‍ഫി എടുക്കാനുള്ള തിരക്കിലായിരിന്നു. ചടങ്ങില്‍ വധു വരന്മാരേക്കാള്‍ തിളങ്ങിയതും അദ്ദേഹമാണ്.
മംഗലാപുരത്ത് നടന്ന വിവാഹചടങ്ങില്‍ ദേശീയ രാഷ്ട്രീയത്തിലെ ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുത്തു. വടകരയില്‍ പ്രവര്‍ത്തിക്കുന്ന ലിയോ മിഡിയയുടെ 40 അംഗ സംഘമാണ് ഈ രംഗങ്ങള്‍ പകര്‍ത്തിയത്.

SHARE