ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ കയറിയതായി സ്ഥിരീകരിച്ച് കടകംപള്ളി സുരേന്ദ്രന്‍

കൊല്ലം: ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ കയറിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രായം നോക്കാതെ ആരെയും അവിടേയ്ക്ക് കടത്തിവിടാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അതനുസരിച്ച് നിരവധി സ്ത്രീകള്‍ അവിടെ എത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുന്ന കാര്യങ്ങള്‍ മാത്രമേ പുറത്തു വരുന്നുള്ളൂവെന്നും കടകംപള്ളി വ്യക്തമാക്കി.ആര്‍എസ്എസ്സ് ഇനി എത്ര ബഹളം വച്ചിട്ടും കാര്യമില്ല. അവിടെ നിരവധി സ്ത്രീകള്‍ എത്തിക്കഴിഞ്ഞു. പ്രായഭേദമില്ലാതെ ശബരിമലയില്‍ ആര്‍ക്കും വരാമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമലയില്‍ വിശ്വാസികളായ ആക്റ്റിവിസ്റ്റുകള്‍ക്കും വരാം. ഏത് പ്രായത്തിലുള്ളവര്‍ക്കും വരുന്നതിന് തടസ്സമില്ലെന്ന സുപ്രീംകോടതി വിധിയുണ്ട്. അടുത്ത കാലത്ത് ശബരിമലയില്‍ എത്തിയ സ്ത്രീകള്‍ക്ക് മറ്റ് ഉദ്ദേശങ്ങളില്ലായിരുന്നു. സ്ത്രീകള്‍ കയറുന്നതില്‍ യഥാര്‍ഥ ഭക്തര്‍ക്ക് തടസ്സമില്ല. കലാപം അഴിച്ചുവിടുന്നത് ആര്‍എസ്എസ്സാണ് – കടകംപള്ളി ആരോപിച്ചു.

SHARE