പത്തനംതിട്ട: മണ്ഡല-മകരവിളക്ക് കാലത്ത് വിശ്വാസികളായ യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് യുവതികള്‍ വരുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അപകടസാധ്യതയുണ്ട്. മണ്ഡല മകരവിളക്കിന് ശേഷം തീരുമാനമെടുക്കും. ഭക്തി പരിശോധിക്കാന്‍ എന്തെങ്കിലും മാര്‍ഗങ്ങളില്ലാത്തതിനാല്‍ വരുന്ന യുവതികള്‍ ഭക്തകളാണോ അല്ലയോ എന്നറിയാന്‍ മാര്‍ഗമില്ല. നിലവില്‍ തുടര്‍ച്ചയായി യുവതികള്‍ വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കരുതുന്നത്. ഇവര്‍ വരുന്നത് മനപ്പൂര്‍വ്വമായി പ്രശ്നങ്ങളുണ്ടാക്കാനാണോ എന്ന് സംശയമുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു.
മണ്ഡല-മകരവിളക്ക് കാലത്ത് വിശ്വാസികളായ യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
Similar Articles
ഡൊണാൾഡ് ട്രംപിന്റെ വിരുന്നില്‍ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും (വീഡിയോ) Donald Trump I Mukesh Ambani Nita
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സാഥാനമേൽക്കുന്നതിന് മുന്നോടിയായി നടന്ന വിരുന്നിൽ ഇന്ത്യന്‍ വ്യവസായ പ്രമുഖനും റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക അതിഥികളായി. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന...
അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ...
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മലയാളി താരം സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജു മാത്രമല്ല...