20 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും

ന്യൂഡല്‍ഹി: പുത്തന്‍ സവിശേഷതകളുമായി 20 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ പുറത്തിറക്കും. 10,50,100,500 എന്നിവയുടെ പുതിയ രീതിയിലുള്ള നോട്ടുകള്‍ക്കൊപ്പം 200 ന്റെയും 2000 ത്തിന്റേയും നോട്ടുകള്‍ ആര്‍ബിഐ അടുത്തിടെ പുറത്തിറക്കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷമായിരുന്നു മഹാത്മാഗാന്ധി സീരിസിലെ പുത്തന്‍ നോട്ടുകള്‍ പുറത്തിറക്കിയത്.
ആര്‍ബിഐയുടെ കണക്കുള്‍ പ്രകാരം 2016 മാര്‍ച്ച് 31 വരെ 4.92 ബില്യന്‍ 20 രൂപാ നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. 2018 മാര്‍ച്ചായപ്പോള്‍ ഇത് ഇരട്ടിയായി വര്‍ധിച്ച് 10 ബില്യണായി. മൊത്തം കറന്‍സിയുടെ 9.8 ശതമാനമാണ് 20 രൂപയുടെ കറന്‍സി. മാര്‍ച്ചോടെ 20 രൂപ കറന്‍സിയുടെ ഇപ്പോഴത്തെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയിട്ടുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7