ശ്രീകുമാര്‍ മേനോന്‍ കുടിക്കിയതാണെന്ന ദിലീപിന്റെ വാദം പൊളിഞ്ഞു; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കനത്ത തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ ദിലീപിന് തിരിച്ചടി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് തന്നെ കുടുക്കിയതാണന്ന നടന്‍ ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. ആരോപണത്തില്‍ കഴമ്ബില്ലന്നും തക്കതായ തെളിവു ഹാജരാക്കാന്‍ ദിലീപിന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, നടിയെ തട്ടിക്കൊണ്ട് പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും കോടതി തള്ളി.
കേസില്‍ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് ദിലീപിന്റെ ഭാഗമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണ ഏജന്‍സിയെ നിശ്ചയിക്കാന്‍ കേസിലെ പ്രതിയായ ദിലീപിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ക്വട്ടേഷന്‍ സംഘമാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്നും തന്നെ ഗുഢാലോചനക്കുറ്റത്തില്‍ തെറ്റായിപെടുത്തിയതാണന്നും ആരോപിച്ചാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

pathram:
Related Post
Leave a Comment