ഒരു വാര്‍ത്താസമ്മേളനമെങ്കിലും നടത്തു.. രസകരമാണ് അത് ; മോദിയെ പരിഹസിച്ച് രാഹുല്‍ ഗന്ധി

ന്യൂഡല്‍ഹി: പ്രധാനമനത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. തിരക്കു പിടിച്ച തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിനാല്‍ തന്റെ പാര്‍ട്ട്‌ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലി ചെയ്യാന്‍ മോദി സമയം കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ബുധനാഴ്ചയാണ് പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തത്.
അധികാരമേറ്റ ശേഷം പ്രധാനമന്ത്രി ഇതുവരെ വാര്‍ത്താസമ്മേളനം നടത്തിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിടുന്നതും മറുപടി നല്‍കുന്നതും രസകരമാണെന്നും മോദിയെ അഭിസംബോധന ചെയ്ത ട്വീറ്റിലുണ്ട്.
ഹൈദരാബാദില്‍ താന്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിന്റെ ചിത്രങ്ങളും രാഹുല്‍ ഇതിനൊപ്പം പങ്കു വെച്ചിട്ടുണ്ട്.

SHARE