റേറ്റിങ്ങില്‍ കൃത്രിമം; 3 ചാനലുകൾക്കെതിരെ കേസ്, അറസ്റ്റ്

ന്യൂഡൽഹി : ടെലിവിഷന്‍ റേറ്റിങ്ങില്‍ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ കൃത്രിമം കാട്ടിയെന്ന് മുംബൈ പൊലീസ്. റേറ്റിങ് ഏജന്‍സിയിലെ മുന്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടിവി ഉടമകളെ നാളെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് കമ്മിഷണര്‍ പരംവീര്‍ സിങ് അറിയിച്ചു.

റേറ്റിങ് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള വീട്ടുടമകള്‍ക്ക് പണം നല്‍കിയാണ് കൃത്രിമം കാട്ടിയതെന്ന് പൊലീസ് ആരോപിച്ചു. ക്രമക്കേടിന്റെ ഫലമായി ലഭിച്ച അധിക വരുമാനത്തെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. എന്നാല്‍ മുംബൈ പൊലീസ് രാഷ്ട്രീയവിരോധം തീര്‍ക്കുകയാണെന്നും അപകീര്‍ത്തിക്കേസ് നല്‍കുമെന്നും റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular