കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ജ്യോതിക നായികയായെത്തുന്ന കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിദ്യാബാലന്‍ നായികയായ തുമ്ഹാരി സുലുവിന്റെ തമിഴ് പതിപ്പാണ് ജ്യോതികയുടെ കാട്രിന്‍ മൊഴി.
ഹാസ്യത്തിന് പ്രാധാന്യം നല്‍കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത് കൊണ്ടാണ് കഥ കടന്നു പോകുന്നത്. റേഡിയോ ജോക്കി ആയതിനു ശേഷം വീട്ടമ്മ സമൂഹത്തിലും വീട്ടിലും അനുഭവിക്കുന്ന ചില രസകരവും എന്നാല്‍ നൊമ്പരപ്പെടുത്തുന്നതുമായ സംഭവങ്ങളാണ് പറയുന്നത്. വിദ്യാ ബാലന്‍ ചെയ്ത് വിജയിപ്പിച്ച കഥാപാത്രം ജ്യോതികയുടെ കൈകളില്‍ സുരക്ഷിതമായിരുന്നുനെന്ന് ട്രെയിലറില്‍ വ്യക്തമാണ്. രാധാ മോഹന്‍ സംവിധാനം ചെയ്ത് ധനജ്ഞയ് ഗോവിന്ദ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 16നാണ് തീയറ്ററുകളിലെത്തുക.

SHARE