അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം മെസഞ്ചറിലും

അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം മെസഞ്ചറിലും ലഭ്യമാകും. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ അടുത്തകാലത്താണ് ഈ സംവിധാനം വാട്സ്ആപ്പില്‍ ലഭ്യമായത്.

മെസഞ്ചറില്‍ അയച്ച സന്ദേശങ്ങളും വിഡിയോയും ചിത്രങ്ങളും പത്ത് മിനിറ്റില്‍ ഡിലീറ്റ് ചെയ്യാം. ട്വിറ്ററിലാണ് ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. മുന്‍നിര ടെക് വെബ്സൈറ്റുകളിലും വാര്‍ത്ത വന്നിട്ടുണ്ട്. മെസഞ്ചറിന്റെ ഐഒഎസ് 191.0 പതിപ്പില്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്നാണ് ട്വിറ്റര്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍. മാസങ്ങള്‍ക്കുള്ളില്‍ സൗകര്യം ഒരുക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ഫെയ്സ്ബുക് നേരത്തെ അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular