ഇന്ത്യ വിട്ടുപോകാന്‍ ആരാധകനോട് പറഞ്ഞ കോഹ് ലിയെ രൂക്ഷമായി വിമര്‍ശിച്ച് സിദ്ധാര്‍ഥ്: അതെന്താ നിങ്ങള്‍ക്ക് സാനിയ മിര്‍സയെ ഇഷ്ടപ്പെട്ടാല്‍, നിങ്ങള്‍ ജര്‍മ്മനിയിലേയ്ക്ക് പോകുന്നതാണ് നല്ലത്

മുംബൈ: ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് കൂടുതല്‍ ഇഷ്ടമെന്ന പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. കോഹ്ലിയുടേത് ബുദ്ധിശൂന്യമായ വാക്കുകള്‍ ആണെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. കിങ് കോഹ്ലി കിങ്ങായി തന്നെ തുടരണമെങ്കില്‍ ചിന്തിച്ചിട്ടു മാത്രം സംസാരിക്കു. സിദ്ധാര്‍ത്ഥ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ നായകനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായി പോയി. കോഹ്ലിയുടെ സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് ആണെങ്കില്‍ എങ്ങനെയായിരിക്കും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുകയെന്ന് ചിന്തിച്ചു മാത്രം ഭാവിയില്‍ സംസാരിക്കു… സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

കോഹ് ലിയുടെ ഈ പ്രസ്താവനയോടെ താരത്തിന്റെ പഴയ ട്വീറ്റ് കുത്തി പൊക്കിയിരിക്കുകയാണ് ആരാധകര്‍. രണ്ട് വര്‍ഷം മുമ്പ് ഓസ്‌ടേലിയന്‍ ഓപ്പണ്‍ വിജയിച്ച ആഞ്‌ജെലിക് കെര്‍ബറിനെ അഭിനന്ദിച്ച് കോഹ്ലി ഇട്ട പോസ്റ്റാണ് ആരാധകര്‍ കുത്തിപ്പൊക്കിയത്. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വനിതാ ടെന്നീസ് താരമാണ് നിങ്ങള്‍ എന്ന കോഹ്ലിയുടെ ട്വീറ്റിന് താഴെ അതെന്താ ഇന്ത്യയില്‍ വനിതാ ടെന്നീസ് താരങ്ങള്‍ ഇല്ലേ. അതെന്താ നിങ്ങള്‍ക്ക് സാനിയ മിര്‍സയെ ഇഷ്ടപ്പെട്ടാല്‍. നിങ്ങള്‍ ജര്‍മ്മനിയിലേയ്ക്ക് പോകുന്നതാണ് നല്ലത് എന്നും ആരാധകര്‍ പറയുന്നു.
തന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തതിനു പിന്നാലെ പ്രസ്തുത ആപ്പില്‍ ആരാധകരുമായി സംവദിക്കുമ്പോഴാണ് കോഹ്ലി വിവാദ പരാമര്‍ശം നടത്തിയത്. 30ാം ജന്മദിനത്തില്‍ പുറത്തിറക്കിയ ആപ്പിലൂടെ ആരാധകര്‍ക്ക് വിരാട് കോഹ്ലിക്ക് സന്ദേശമയക്കാനുള്ള അവസരമുണ്ടായിരുന്നു. ഇതിലൊന്ന് കോഹ്ലിയെ പ്രകോപിക്കുന്നതാവുകയും ചെയ്തു. ‘കോഹ്ലി അമിതമായി ആഘോഷിക്കപ്പെട്ട ഒരു കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിങില്‍ ഒരു പ്രത്യേകതയുമില്ല. ഇംഗ്ലിഷ്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരുടെ ബാറ്റിങ് കാണുന്നതാണ് എനിക്കിഷ്ടം’ എന്നതായിരുന്നു സന്ദേശം.
ഇതു വായിച്ച കോഹ്ലി ”ഓകെ. എങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനല്ല. എന്തിനാണ് നിങ്ങള്‍ ഇവിടെ ജീവിച്ച് മറ്റു രാജ്യങ്ങളെ സ്‌നേഹിക്കുന്നത്…” എന്നിങ്ങനെ പ്രതികരിച്ചു. കോഹ്ലിയുടെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. കോഹ്ലിയുടെ ബാറ്റിങ് ഇഷ്ടമില്ലാത്തവര്‍ രാജ്യം വിട്ടു പോകണമെന്ന പ്രസ്താവന അദ്ദേഹത്തിന്റെ ആരാധകര്‍ പോലും അംഗീകരിച്ച മട്ടില്ല. ഇതിലേക്ക് രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ കൂടി ചേര്‍ക്കുന്നുണ്ട് ചിലര്‍. കോഹ്ലി അസഹിഷ്ണുത രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരല്ലാത്ത തന്റെ ഫാന്‍സ് മുഴുവന്‍ ഇന്ത്യയിലേക്ക് വരണമെന്നാണോ കോഹ്ലി ആവശ്യപ്പെടുന്നതെന്ന് മറ്റൊരാള്‍ ചോദിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠങ്ങളും ചിലര്‍ കോഹ്ലിയെ പഠിപ്പിക്കുന്നുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular