ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനില്‍ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനില്‍ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്. വാട്സ്ആപ്പില്‍ നമ്മള്‍ അയച്ച മെസേജ് എല്ലാവരില്‍ നിന്നും അപ്രത്യക്ഷമാക്കുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്റെ സമയപരിധി നീട്ടിയിരിക്കുകയാണ് പുതിയ വേര്‍ഷനില്‍. നിലവിലെ ഒരുമണിക്കൂര്‍ എട്ട് മിനിറ്റ് എന്ന സമയപരിധിയില്‍ നിന്ന് 13 മണിക്കൂര്‍ വരെയാണ് ഓപ്ഷന്‍ നീട്ടിയിരിക്കുന്നത്.
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ ആദ്യമായി വരുന്ന സമയത്ത് ഇത് വെറും ഏഴ് മിനിറ്റ് എന്ന സമയപരിധിയിലാണ് ലഭ്യമായിരുന്നത്. വാട്സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ഈ പുതിയ സൗകര്യം ലഭ്യമാവുക. അയച്ച മെസേജോ വീഡിയോകളോ മാറി പോകുകയോ തെറ്റായ അകൗണ്ടിലേക്ക് അയക്കപ്പെടുകയോ ചെയ്താല്‍ ഉപയോഗിക്കാവുന്ന ഏറ്റവും ഉപകാരപ്രധമായ ഓപ്ഷനാണ് ഇത്.

SHARE