സിനിമയിലും യഥാര്‍ത്ഥ ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് രമേശ് പിഷാരാടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ഇരുവരുടെയും ഹാസ്യ പരിപാടികള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റു വാങ്ങുക. സിനിമ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് എത്തിയിരിക്കുയാണ് രമേശ് പിഷാരടി . തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് രമേശ് ധര്‍മ്മജന് ആശംസകള്‍ അറിയിച്ചത്. നിത്യ ഹരിത നായകനിലാണ് ധര്‍മ്മജന്‍ പാടുന്നത്. ഇതിലെ പോസ്റ്റര്‍ അടക്കം ഷെയര്‍ ചെയ്താണ് രമേശ് ആശംസകള്‍ അറിയിച്ചത്.
പിഷാരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല….ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്നു…എത്രയോ സ്‌റ്റേജുകളില്‍ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാന്‍ കാത്തു സൂക്ഷിച്ചതാ..24 നു എന്റെ പേജില്‍ കൂടെ തന്നെ. പ്രതികാരദാഹി ആണവന്‍