ഹര്‍ത്താലിന് കടയടയ്ക്കുന്ന ലാഘവത്തോടെയാണ് തന്ത്രി ശബരിമല നടയടയ്ക്കുന്നത്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ മന്ത്രി ജി.സുധാകരന്‍. ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണു ശബരിമല നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞത്. തന്ത്രിയുടെ നിലപാട് കേരളം ചര്‍ച്ച ചെയ്യണം. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണു ശബരിമലയിലുണ്ടായത്.

ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ പോയാല്‍ മതി. ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ തിരിച്ചുപോയതു നിരാശാജനകമാണെന്നും സുധാകരന്‍ പറഞ്ഞു. സന്നിധാനത്തു യുവതികള്‍ എത്തിയാല്‍ നട അടച്ചിട്ടു നാട്ടിലേക്കു പോകുമെന്നു തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കുകയായിരുന്നു. കുടുംബത്തോട് സംസാരിച്ചശേഷമാണ് തീരുമാനം എന്നും പറഞ്ഞു.

ശബരിമല യുദ്ധക്കളമാക്കാതിരിക്കാനുളള വിവേകം പൊലീസിനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുടുംബാംഗങ്ങളോടും കാരണവരോടും ചര്‍ച്ച ചെയ്ത ശേഷമാണു തീരുമാനം. സുപ്രീം കോടതി വിധിയെ മാനിക്കുന്നു. പക്ഷേ താന്‍ ഭക്തര്‍ക്കൊപ്പമാണെന്നും യുവതികള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു തന്ത്രിയുടെ നിലപാട്.

Similar Articles

Comments

Advertismentspot_img

Most Popular