നിങ്ങളുടെ ഇന്റര്‍നെറ്റ് തടസപ്പെടുമോ..? സത്യാവസ്ഥ ഇതാണ്…….

തിരുവനന്തപുരം: ഇന്റര്‍നെറ്റ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള സേവനദാതാക്കളുടെ ഡിഎന്‍എസ് (ഡൊമെയ്ന്‍ നെയിം സിസ്റ്റം) സെര്‍വറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് തടസ്സപ്പെടുമെന്ന് ഇന്നലെ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടുത്ത 24 മണിക്കൂറില്‍ തടസം വരില്ലെന്നാണ്. ഇത് ഇന്റര്‍നെറ്റ് കണക്ഷനെ ഒരുതരത്തിലും ബാധിക്കില്ലെന്നു വിദഗ്ധര്‍ വ്യക്തമാക്കി. അപ്‌ഡേഷന്‍ പ്രക്രിയയിലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ മൂലം അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ചില വെബ്‌സൈറ്റുകള്‍, സെര്‍വറുകള്‍ ലഭ്യമാകാതിരിക്കാന്‍ മാത്രമാണു സാധ്യത. അതും ലോകത്തെ ഒരു ശതമാനം ഉപയോക്തക്കാളെ മാത്രമേ ബാധിക്കാനിടയുള്ളു.

ഡിഎന്‍എസ് അഥവാ ഡൊമെയ്ന്‍ നെയിം സര്‍വീസിനെ ഇന്റര്‍നെറ്റിന്റെ അഡ്രസ് ബുക്ക് വിളിക്കാം. ഗൂഗിള്‍ ഡോട്ട് കോം എന്ന് ടൈപ്പ് ചെയ്തു നല്‍കിയാലും ഇന്റര്‍നെറ്റ് ആ വിലാസം കംപ്യൂട്ടര്‍ മനസിലാക്കുന്നത് സംഖ്യാരൂപത്തിലാണ്. ഐപി (ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) വിലാസവും ഡിഎന്‍എസും ഒത്തുനോക്കിയാണ് ഗൂഗിള്‍ പേജ് നമുക്കു തരുന്നത്. എല്ലാ വെബ് വിലാസങ്ങളും ഡിഎന്‍എസ് റജിസ്ട്രിയുടെ ഭാഗമാണെന്നു ചുരുക്കം.

ഡിഎന്‍എസ് റജിസ്ട്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍ക്രിപ്ഷന്‍ രീതി പുതുക്കുയാണ്. ഇതിനെ ഡിഎന്‍എസ് റൂട്ട് സോണ്‍ കെഎസ്‌കെ (കീ സൈന്‍ കീ) റോള്‍ ഓവര്‍ എന്നു വിളിക്കുന്നു. ലോകമെങ്ങുമുള്ള സേവനദാതാക്കളെ മാസങ്ങള്‍ക്കു മുന്‍പ് തന്നെ അറിയിച്ചു നടത്തുന്ന വലിയ സങ്കീര്‍ണമായ പ്രക്രിയയാണിത്. ഡിഎന്‍എസ് അപ്‌ഡേഷന്‍ നടക്കുമ്പോള്‍ ഡിഎന്‍എസ് വിലാസവുമായി ബന്ധപ്പെട്ട വെബ്‌പേജുകളും ചിലപ്പോള്‍ ലഭ്യമല്ലാതാകാമെന്നു മാത്രം. നിങ്ങളുടെ സേവനദാതാവ് അപ്‌ഡേഷന് തയ്യാറെടുത്തില്ലെങ്കിലും തടസം നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷം അപ്‌ഡേഷനു പദ്ധതിയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...