സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാദിയയ്ക്കും ഡെന്നിസിനും

സ്റ്റോക് ഹോം: നാദിയ മുറാദിനും ഡെന്നിസ് മുക്വേഗിനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ലൈംഗികാതിക്രമങ്ങളെ യുദ്ധമുറയാക്കി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം. ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നാദിയ മുറാദ്. ഐഎസിന്റെ പിടിയില്‍പ്പെട്ട് ബലാത്സംഗത്തിനും കൊടിയ പീഡനങ്ങള്‍ക്കും ഇരയായ മൂവായിരത്തിലധികം യസീദി സ്ത്രീകളില്‍ ഒരാളാണ് അവര്‍. നാദിയ മുറാദിനെ 2014ല്‍ ഐഎസ് തട്ടിക്കൊണ്ടുപോയിരുന്നു. ലൈംഗിക അടിമയായിരുന്ന അവര്‍ 2017ല്‍ ആണ് മോചിപ്പിക്കപ്പെട്ടത്. ലൈംഗികാതിക്രമങ്ങള്‍ക്കും ഐസിഎനും എതിരായും നിരവധി പ്രത്തനങ്ങള്‍ അവര്‍ നടത്തി.

കോംഗോയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഡെന്നിസ് മുക്വേഗ് കോംഗോയിലെ പന്‍സി ഹോസ്പിറ്റലിന്റെ സ്ഥാപനും ഡയറക്ടറുമാണ് അദ്ദേഹം. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായ ആയിരിക്കണക്കിന് സ്ത്രീകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും അഭയമൊരുക്കുകയും ചെയ്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular