ദേശീയപുരസ്‌കാരം പുരസ്‌കാരം നിരസിക്കാന്‍ ഉണ്ടായകാരണം ഇതാണ് ഫഹദ് ഫാസില്‍

ദേശീയപുരസ്‌കാരം പുരസ്‌കാരം നിരസിക്കാന്‍ ഉണ്ടായകാരണം വെളിപ്പെടുത്തി ഫഹദ് ഫാസില്‍. ദേശീയപുരസ്‌കാരം നിരസിച്ചതില്‍ വിഷമമില്ല. അവാര്‍ഡ് കിട്ടിയില്ലായിരുന്നെങ്കിലും വിഷമമില്ലായിരുന്നു. മനോരമ ഓണ്ൃലൈന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.”പ്രസിഡന്റിന്റെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാനാണ് പോയത്. അവിടെച്ചെന്നപ്പോഴാണ് പറഞ്ഞത് വേറാരോ ആണ് അവാര്‍ഡ് തരുന്നതെന്ന്. അപ്പോ അടുത്ത ഫ്‌ലൈറ്റിന് ഞാന്‍ ഇങ്ങോട്ടു പോന്നു.”
”ഷൂട്ടിങ് നിര്‍ത്തിവെച്ചാണ് അവാര്‍ഡ് വാങ്ങാന്‍ പോയത്. ശേഖര്‍ കപൂര്‍ സര്‍ വിളിച്ചിരുന്നു. അഭിനന്ദനമറിയിക്കാനാണ് വിളിച്ചത്. വേറാരും വിളിച്ചില്ല”, ഫഹദ് പറഞ്ഞു.
സിനിമകളുടെ എണ്ണം കുറയാന്‍ കാരണം താന്‍ സെലക്ടീവ് ആയതല്ലെന്ന് ഫഹദ് പറയുന്നു. ”ഞാന്‍ സെലക്ടീവല്ല. 2013ല്‍ 11 സിനിമകളാണ് ചെയ്തത്. ഡയമണ്ട് നെക്ക്ലസ് കഴിഞ്ഞ് ഒരുവര്‍ഷം വെറുതെയിരുന്നു. അതിനുശേഷമാണ് അന്നയും റസൂലും ചെയ്യുന്നത്. ആ വര്‍ഷം കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് ചെയ്തത്. ”വര്‍ക്കിങ് രീതികള്‍ മാറിയതാകാം സിനിമകളുടെ എണ്ണം കുറയാന്‍ കാരണം. വെറുതെ തിരക്കഥ കേള്‍ക്കുന്നതില്‍ നിന്ന് സംവിധായകനുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. ഒരു വര്‍ഷം ഇത്രം സിനിമകള്‍ ചെയ്യണം എന്ന പ്ലാന്‍ ഇപ്പോഴുമില്ല.
”സിനിമകളുടെ എണ്ണം കുറച്ചതാണ് വിജയത്തിന് പിന്നിലെന്ന് കരുതുന്നില്ല. പക്വതയോടെ കാര്യങ്ങളെ സമീപിക്കാന്‍ തുടങ്ങിയതാകാം വിജയത്തിന് പിന്നില്‍. രണ്ടുവര്‍ഷം മുന്‍പാണ് വരത്തന്‍ ചെയ്തതെങ്കില്‍ ഇത്ര ഭംഗിയായി എബിയെ അവതരിപ്പിക്കാന്‍ കഴിയില്ലായിരുന്നു, ഫഹദ് പറഞ്ഞു.

ഡേറ്റ് നല്‍കില്ല ; ഫോണില്‍ വിളിച്ചാല്‍ എടുക്കില്ല.; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫഹദ്

Similar Articles

Comments

Advertismentspot_img

Most Popular