ആധാര്‍ കേസ്: സുപ്രീംകോടതിയുടെ നിര്‍ണായക വിധി നാളെ

ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീംകോടതി ബുധനാഴ്ച്ച വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്. പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച് ഏകീകൃത തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കുന്ന ആധാര്‍, നിര്‍ബന്ധമാക്കുന്നതിന് എതിരെയുള്ള കേസുകളിലാണ് വിധി.

ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ആണ് പദ്ധതിയെ കോടതിയിലെക്ക് എത്തിച്ചത്. ആധാര്‍ സ്വകാര്യതയ്ക്ക് വിലങ്ങുതടിയാണെന്നും വിവിധ സന്ദര്‍ഭങ്ങളിലായി ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതും കനത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ദീപക് മിശ്രയ്ക്ക് പുറമെ ജസ്റ്റിസ് എ.കെ സിക്രി, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരുടെ ബഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. യുഐഡിഎഐ എന്ന സംഘടനയുടെ കീഴിലാണ് ആധാര്‍ വരുന്നത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനി ആണ് ചെയര്‍മാന്‍.

യുപിഎ ഭരണകാലത്ത് ആണ് ആധാര്‍ അവതരിപ്പിച്ചത്. പിന്നീട് വന്ന ബിജെപി സര്‍ക്കാര്‍ പദ്ധതി എറ്റെടുത്തു. ക്ഷേമ പദ്ധതികളുടെ വിതരണം ആധാര്‍ എളുപ്പമാക്കുന്നു എന്നാണ് സര്‍ക്കാര്‍ വാദം. ബാങ്ക് അക്കൗണ്ടുകള്‍ മുതല്‍ മൊബൈല്‍ഫോണ്‍ നമ്പറുകള്‍വരെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular