വിജയ് ചിത്രം സര്‍ക്കാരിന്റെ ഓഡിയോ ലോഞ്ചിന് പോകണോ?….എന്നാല്‍ ചെയ്യേണ്ടത് ഇത്രമാത്രം

ചെന്നൈ: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് എ.ആര്‍ മുരുകദോസ് ടീമിന്റെ സര്‍ക്കാര്‍. ചിത്രം ഈ വര്‍ഷം ദീപാവലിക്ക് എത്തുമെന്നാണ് വിവരം, ഇതിനിടെ ആരാധകര്‍ക്ക് ഒരു വ്യത്യസ്ഥ സമ്മാനവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ ടി.വി.ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് നേരിട്ട് പങ്കെടുക്കാനും ചിലവിനായി 2000 രൂപ ലഭിക്കാനുമുള്ള അവസരമാണ് സണ്‍ ടി.വി ഒരുക്കുന്നത്. കൂടാതെ ഓഡിയോ ലോഞ്ചിന് പങ്കെടുക്കാന്‍ ചെന്നൈ വരെ എത്താനും തിരികെ പോകാനുമുള്ള വിമാന ടിക്കറ്റും സണ്‍ഗ്രൂപ്പ് നല്‍കും.

ഇതിനായി വരുന്ന തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 7 മണിമുതല്‍ 9.30 വരെയുള്ള സണ്‍ ടി.വി പരിപാടികള്‍ കാണാനാണ് നിര്‍ദ്ദേശം, ഓരോ അര മണിക്കൂറിലും ഒരോ ചോദ്യങ്ങള്‍ ഇതില്‍ നിന്നും ചോദിക്കും. ഒരാള്‍ക്ക് എത്ര ഉത്തരം വേണമെങ്കിലും നല്‍കാം.
തിരഞ്ഞെടുക്കുന്ന 250 പേര്‍ക്കാണ് പരിപാടി കാണാനുള്ള അവസരം.

SHARE