മിനിമം ചാര്‍ജ് പത്തുരൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

കൊച്ചി: ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍. ഈ മാസം 30നകം തീരുമാനമായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബസുടമകളുടെ തീരുമാനം. വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ 30 മുതല്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മിനിമം ചാര്‍ജ്ജ് ദൂരപരിധി അഞ്ച് കിലോമീറ്ററില്‍ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവും ബസ്സുടമകള്‍ ഉന്നയിക്കുന്നു.

മിനിമം ചാര്‍ജ്ജ് എട്ട് രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ 62 രൂപയായിരുന്ന ഡീസല്‍ വില ഇപ്പോള്‍ 80 രൂപയിലെക്കടുക്കുകയാണ്. നികുതി ബഹിഷ്‌ക്കരണമടക്കമുള്ള കാര്യങ്ങള്‍ ബസ് ഉടമകള്‍ ആലോചിക്കുന്നു. പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ രണ്ട് തവണ സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കുന്ന പശ്ചാതലത്തിലാണ് ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ട് ബസ് ഉടമകള്‍ സര്‍ക്കാരിനെ സമീപിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular