ചാരക്കേസില്‍ കേരള പോലീസിനും ഐ.ബിക്കുമെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി മറിയം റഷീദ

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ആരോപണവിധേയരായിരുന്ന മാലിദ്വീപ് സ്വദേശി മറിയം റഷീദ കേരളാ പൊലീസിനും, ഐ.ബിക്കും, സിബി മാത്യൂസിനും വിജയനുമെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനില്‍ കേസ് നല്‍കും. ഇക്കാര്യം തന്നോട് പറഞ്ഞതായി കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റൊരു മാലി സ്വദേശിയായ ഫൗസിയ ഹസന്‍ വ്യക്തമാക്കി.

ഇവര്‍ ഇരുവരും ഇപ്പോള്‍ മാലിദ്വീപില്‍ സാധാരണ ജീവിതം നയിക്കുകയാണ്, സിനിമാ താരമാണ് ഫൗസിയ. നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിറുണ്ട്. 1985 മുതല്‍ സിനിമാ രംഗത്തുള്ള ഇവര്‍ പതിനേഴാം വയസ്സില്‍ മാലിദ്വീപിലെ സൗന്ദര്യറാണി ബഹുമതി കരസ്ഥമാക്കിയിരുന്നു.

2008ല്‍ ചാരക്കേസ് ഇതിവൃത്തമായ സിനിമയുമായി ബന്ധപ്പെട്ട് ഫൗസിയ കേരളത്തിലെത്തിയിരുന്നു. അന്ന് ഇവരെ എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ തടയുകയും ഏരെ നേരം ചോദ്യം ചെയ്യുകയും ചെയ്തു. ഇവരുടെ മകന്‍ നാസിഫ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്താറുണ്ട്.

1994 നവംബര്‍ 30ന് ചാരക്കേസില്‍ അറസ്റ്റിലായ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ കേസ് തെറ്റാണെന്ന് കോടതി അംഗീകരിച്ചിരിന്നു. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.

pathram desk 1:
Leave a Comment