ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരവായൂര്‍ എന്നിവിടങ്ങളിലെ ഒരു ലക്ഷം കോടിയുടെ നിധിശേഖരം ഉപയോഗിക്കണമെന്ന് ബിജെപി എം പി ഉദ്ദിത് രാജ്. ഇതെടുത്താല്‍ 21000 ത്തിന്റെ നഷ്ടം നികത്താമെന്നാണ് ഉദ്ദിത് രാജ് പറയുന്നത്. ജനങ്ങള്‍ കരയുകയും മരിക്കുകയും ചെയ്യുമ്പോള്‍ ഈ സമ്പത്തു കൊണ്ട് എന്തു കാര്യമെന്നും ബിജെപി എം പി ചോദിക്കുന്നു. വടുക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ ഉദ്ദിത് പൊതു സമൂഹം ഈ ആവശ്യമുന്നയിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 40000 കോടി വേണമെന്നിരിക്കെ 600 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ ധനസഹായം വേണമെന്നുള്ള കേരളത്തിന്റെ അഭ്യര്‍ത്ഥന കേന്ദ്രം ഇനിയും പരിഗണിച്ചിട്ടില്ല. അതേസമയം, സൗദി സര്‍ക്കാരിന്റെ സഹായ വാഗ്ദാനമായ 700 കോടി രൂപയും കേന്ദ്രം മുടക്കിയിരുന്നു.
നൂറു വര്‍ഷത്തിന് ശേഷം കേരളം കണ്ട അതികഠിനമായ പ്രളയത്തില്‍ 400 ഓളം പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ലക്ഷക്കണക്കിന് ആളുകളുടെ കിടപ്പാടം ഇല്ലാതായി.ലക്ഷക്കണക്കിന് കന്നുകാലികളും നശിച്ചു. ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയും അന്യാധീനപ്പെട്ടു. പ്രളയദുരിതത്തിന് അടിയന്തര സഹായമായി 2000കോടി ഉടന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇത് അവഗണിക്കുകയായിരുന്നു.
Leave a Comment