തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനം പോലെ ഏറ്റവും ഹീനമായ പ്രവൃത്തിയാണ് കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിച്ച സംഭവമെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വ്രതനിഷ്ഠയോടെ കഴിയുന്നവരാണ് കന്യാസ്ത്രീകള്‍. ലോക്കപ്പില്‍ നിസഹായനായ വ്യക്തിയെ അടിക്കുന്നത് ഹീനമാണ്. അത് പോലെ തന്നെ ഹീനമാണ് കന്യസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിക്കുന്നതും.
ഒരാളെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തു, അല്ലെങ്കില്‍ അറസ്റ്റ് ചെയ്യുന്നില്ല എന്നൊക്കെ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനും അന്വേഷണ സംഘത്തിനും ഉണ്ട്. ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തടസം എന്താണെന്ന് സര്‍ക്കാര്‍ സമൂഹത്തോട് വിശദമാക്കണമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. സര്‍ക്കാര്‍ ഇത് വ്യക്തമാക്കാത്തതിനാല്‍ കന്യാസ്ത്രീകള്‍ തന്നെ നീതിക്കായി അഭ്യര്‍ത്ഥിച്ചു കൊണ്ട് തെരുവിലിറങ്ങി. സമൂഹത്തോടാണ് കന്യാസ്ത്രീകള്‍ ചോദ്യം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ തന്നെ തഴഞ്ഞാണ് ലോക്നാഥ് ബെഹ്റയെ പോലീസ് മേധാവിയാക്കിയതെന്നും ജേക്കബ് തോമസ് തുറന്നടിച്ചു.