ദിലീപ് നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ ചിത്രം’നീതി’വരുന്നു, നിര്‍മാണം ബോളിവുഡ് കമ്പനി

കൊച്ചി:ദിലീപും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം നീതി വരുന്നു. ബോളിവുഡിലെ വമ്പന്‍ കമ്പനിയായ വയാ കോം 18 മോഷന്‍ പിക്‌ചേയ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ദിലീപ് വിക്കനായ ഒരു വക്കീല്‍ ആയാണ് അഭിനയിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബോളിവുഡിലെ വമ്പന്‍ നിര്‍മാണ കമ്പനികളായ യു.ടി.വി, റോക്ക് ലൈന്‍ പിക്ചെയ്സ് എന്നിവരെല്ലാം മലയാളത്തിലെത്തിയത് ഇടത് സഹയാത്രികനായ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ സിനിമകളിലായിരുന്നു.നീതി ചിത്രത്തില്‍ ദിലീപിന് രണ്ടു നായികമാരായി മംമ്ത മോഹന്‍ദാസും, പ്രിയ ആനന്ദും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് എഴുതുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular