മുഖ്യമന്ത്രി പോയത് വൈദ്യപരിശോധനയ്ക്കാണ്; മന്ത്രിസഭായോഗത്തില്‍ ആര് അധ്യക്ഷത വഹിക്കുമെന്ന് യോഗം കഴിയുമ്പോള്‍ മനസിലാകും: ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയതുകൊണ്ട് യാതൊരു ഭരണസ്തംഭനവും ഉണ്ടാക്കില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നാല്‍ അതിനും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങള്‍ ഭംഗിയായി നടത്തുമെന്നും ജയരാജന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പോയത് വൈദ്യ പരിശോധനക്കാണ്. അത് പൂര്‍ത്തിയാകുന്ന പക്ഷം മടങ്ങി വരും. എപ്പോഴാണെന്നത് പരിശോധന കഴിഞ്ഞാലെ പറയാന്‍ കഴിയു. മന്ത്രിസഭായോഗമുള്‍പ്പടെ എല്ലാ സംവിധാനങ്ങളും കൃത്യമായി നടന്ന് പോകും.

മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആര് അദ്ധ്യക്ഷത വഹിക്കും എന്ന കാര്യം മന്ത്രിസഭാ യോഗം കഴിയുമ്പോള്‍ മനസ്സിലാകുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചേദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

പ്രത്യേകിച്ച് ഒരാള്‍ക്കും ചുമതല നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ മാറ്റമില്ലാതെ തുടരും. പ്രളയം കേരളത്തിനുണ്ടാക്കിയ നഷ്ടങ്ങള്‍ നികത്താന്‍ കേരളത്തിന് അകത്തും പുറത്തുമുള്ള എല്ലാ സഹായങ്ങളും സ്വീകരിക്കേണ്ടതുണ്ട്.

വലിയ സഹായമാണ് ഇപ്പോള്‍ കേരളത്തിന് ലഭിക്കുന്നത്. ഇതിന് പുറമെ മന്ത്രിമാര്‍ വിദേശങ്ങളില്‍ പോയി സഹായങ്ങള്‍ സ്വീകരിക്കും. എലിപ്പനി പടരുന്നത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. വലിയ ജാഗ്രത ഇക്കാര്യത്തില്‍ കാണിക്കണമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...