Tag: jayarajan

വാട്‌സാപ്പില്‍ സന്ദേശത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ജയരാജന്‍

കണ്ണൂര്‍: ഫെയ്‌സ്ബുക്ക് കമന്റുകള്‍ സംബന്ധിച്ച് വാട്‌സാപ്പില്‍ താന്‍ നല്‍കിയ സന്ദേശത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കാപ്സ്യൂള്‍ രൂപത്തിലുള്ള കമന്റുകള്‍ നേരത്തേ തയ്യാറാക്കി തരുമെന്നും അത് ഓരോ ആളും കമന്റായി ഇട്ട്...

പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധം; ഗൂഢാലോചന അന്വേഷിക്കണമെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. കൊലപാതകത്തിനുശേഷം പ്രകാശിനെ പ്രതികൾ ഫോണിൽ വിളിച്ചുവെന്നും ഗൂഢാലോചനയിൽ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ‘ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിനു കൊടുത്ത സന്ദേശം, ഇതാണോ കോൺഗ്രസ് കൈകാര്യം...

സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ല; എം.വി. ജയരാജനെതിരേ മന്ത്രി എ.സി. മൊയ്തീന്‍

തിരുവനന്തപുരം: ആന്തുരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നടപടി മാധ്യമങ്ങളോട് വിശദീകരിച്ച സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനെതിരെ മന്ത്രി എ.സി മൊയ്തീന്‍. സര്‍ക്കാര്‍ കാര്യങ്ങള്‍ പരസ്യമാക്കാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എ.സി മൊയ്യതീന്‍ പറഞ്ഞു. സര്‍ക്കാര്‍...

അക്രമത്തില്‍ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ല; നസീറിനെ കാണാന്‍ ജയരാജന്‍ ആശുപത്രിയിലെത്തി

കോഴിക്കോട്: വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന സി ഒ ടി നസീറിനെ സന്ദര്‍ശിക്കാന്‍ സിപിഎം നേതാവ് പി. ജയരാജന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി. സിഒടി നസീര്‍ വധശ്രമ ഗൂഢാലോചനയില്‍ പി ജയരാജന് നേരെ കോണ്‍ഗ്രസിന്റെയും ആര്‍എംപിയുടെയും ആരോപണം ഉയരുന്നതിനിടെയാണ് നസീറിനെ കാണാന്‍...

പി. ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതി

വടകര: വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകള്‍. ഒരു കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതകക്കേസുകള്‍. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. കതിരൂര്‍ മനോജ്...

3 മാസം ഉള്ളില്‍ കിടന്നാലും വേണ്ടില്ല; ജയരാജനെതിരേയുള്ള പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഷാഫി

കൊച്ചി: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി. ജയരാജന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് പറഞ്ഞ് ഷാഫി പറമ്പില്‍ എംഎല്‍എ. മൂന്ന് ദിവസത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല പാര്‍ലിമെന്റ് എന്ന്...

ജയരാജന്റെ പേരെഴുതിയ മതില്‍ തകര്‍ത്തു; ആര്‍എസ്എസ് ആണെന്ന് സിപിഎം

തലശ്ശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി. ജയരാജന്റെ പേരെഴുതിയ മതില്‍ തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. തലശ്ശേരി കൊമ്മല്‍വയലില്‍ മതിലാണ് തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. ഇന്നലെ...

ആര്‍എംപി നേതാക്കള്‍ക്കെതിരെ പി ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു

തലശേരി: വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ആര്‍എംപി നേതാക്കള്‍ക്കെതിരെ വടകരമണ്ഡലം എല്‍ഡി എഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു. സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കെ കെ രമ, എന്‍ വേണു, പി കുമാരന്‍കുട്ടി എന്നിവര്‍ക്കെതിരെ അഡ്വ...
Advertismentspot_img

Most Popular