വിവോ സ്മാര്‍ട്ട് ഫോണ്‍ വില കുത്തനെ കുറച്ചു

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രാജ്യത്തെ മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകളുടെ വില കുത്തനെ കുറച്ചു. ഓരോ ഹാന്‍ഡ്‌സെറ്റിനും 4,000 രൂപ വരെയാണ് കുറച്ചത്. വിവോ വി9, വിവോ വൈ83, വിവോ എക്‌സ്21 എന്നീ മോഡലുകളുടെ വിലയാണ് കുറച്ചത്. പുതുക്കിയ വില ഓഗസ്റ്റ് 27 മുതല്‍ നിലവില്‍വരും.

അവതരിപ്പിക്കുമ്പോള്‍ 22,990 രൂപ വിലയുണ്ടായിരുന്ന വിവോ വി9 18,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. 14,990 രൂപ വിലയുള്ള വിവോ വൈ83 -13,990 രൂപയ്ക്കും 35,990 രൂപ വിലയുള്ള വിവോ എക്‌സ്21 ഹാന്‍ഡ്‌സെറ്റ് 31,990 രൂപയ്ക്കും വില്‍ക്കും.

ഓണര്‍ പ്ലേ, നോക്കിയ 6.1 പ്ലസ് എന്നീ ഹാന്‍ഡ്‌സെറ്റുകളുമായി മല്‍സരിക്കാന്‍ ലക്ഷ്യമിട്ടാണ് വിവോയുടെ പുതിയ നീക്കം. എന്നാല്‍ വിവോയുടെ പുതിയ വില വിവോ ഇ–സ്‌റ്റോറിലോ ഫ്‌ലിപ്കാര്‍ട്ടിലോ വന്നിട്ടില്ല. വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് വിവോ വി11 സെപ്റ്റംബര്‍ ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും.

SHARE