‘ഒരുത്തന് അപകടം പറ്റി കിടക്കുമ്പോഴളല്ല ചെറ്റ വര്‍ത്തമാനം പറയേണ്ടത്’, ചെന്നിത്തലയ്‌ക്കെതിരെ അജു വര്‍ഗ്ഗീസ് (വീഡിയോ)

കൊച്ചി:പ്രളയത്തിലെ സര്‍ക്കാരിന്റെ വീഴ്ച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഈ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തുക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് പ്രളയം സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടുണ്ടായതാണെന്ന് വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയത്.സംസ്ഥാനം പ്രളയദുരന്തത്തെ ഒരുമിച്ച് നേരിടുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വിമര്‍ശനവുമായിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

അതില്‍ പ്രധാനമാണ് നടനായ അജു വര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ അവസരത്തില്‍ ഇതേ പറയാനുള്ളു എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഒരുത്തന് അപകടം പറ്റി കിടക്കുമ്പോഴളല്ല ചെറ്റ വര്‍ത്തമാനം പറയേണ്ടത് എന്ന് പറഞ്ഞ് മാമുക്കോയ ഇന്നസെന്റിന്റെ കഥാപാത്രത്തിന്റെ മുഖത്തടിക്കുന്ന വീഡിയോയാണ് അജു വര്‍ഗ്ഗീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തലയണമന്ത്രം എന്ന ചിത്രത്തിലെ രംഗമാണിത്.പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങള്‍ക്ക് എതിരെയുള്ള പ്രതികരണമാണിതെന്ന് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ സൂചിപ്പിക്കുന്നുണ്ട്.

pathram desk 2:
Leave a Comment