അത് ഞാനല്ല…! എന്നോട് ക്ഷമിക്കണം; ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കത്തില്‍ വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂള്‍ ക്യാമ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിന്നു. അതിനിടെയാണ് വിശദീകരണവുമായി മന്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന തന്റെ പേഴ്സണല്‍ സ്റ്റാഫ് ആണ് താന്‍ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും അതിനാല്‍ ദയയവായി ക്ഷമിക്കണമെന്നുമാണ് കണ്ണന്താനം പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കേരളത്തിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ദുരിതബാധിതര്‍ക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തില്‍ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തില്‍ എന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന എന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആണ് ഞാന്‍ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.

pathram desk 1:
Related Post
Leave a Comment