ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു

ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂരിലെ ക്യാമ്പില്‍ എത്തിയ സുനില്‍ കുമാര്‍-അനുപമ ദമ്പതികളുടെ മകള്‍ നിവേദ്യയാണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ക്യാമ്പിലെത്തുമ്പോള്‍ തന്നെ കുട്ടിക്ക് പനിയുണ്ടായിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ച് മസ്തിഷ്‌ക ജ്വരമാവുകയായിരുന്നു. അടൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment