‘സാര്‍,അന്ന് മമ്മൂട്ടിക്ക് ഇതിനേക്കാള്‍ പ്രായം ഉണ്ടായിരുന്നോ?’ !! മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലാലു അലക്സ്

കൊച്ചി:പ്രായം കൂടുന്തോറും സൗന്ദര്യം കൂടിക്കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം? എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന ഈ രഹസ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ ലാലു അലക്സ്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെയാണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം ലാലു അലക്സ് പുറത്തുവിട്ടത്. ഡെഡിക്കേഷനാണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് അദ്ദേഹം പറയുന്നത്.

കുട്ടനാടന്‍ ബ്ലോഗിലെ മമ്മൂട്ടി 1988 ല്‍ ഇറങ്ങിയ സംഘം ചിത്രത്തിലെ മമ്മൂട്ടിയേക്കാള്‍ ചെറുപ്പമാണെന്നാണ് ലാലു അലക്സിന്റെ വിലയിരുത്തല്‍. സംഘം സംവിധാനം ചെയ്ത ജോഷിയാണ് താന്‍ ഈ കാര്യം പറഞ്ഞെന്നും താരം വ്യക്തമാക്കി. ലാലു ആലക്സിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഈ സിനിമയുടെ പാട്ടും ടീസറുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ ജോഷി സാറിനോട് ചോദിച്ചു, ‘സാര്‍, സംഘം എന്ന സിനിമയില്‍ ഇതുപോലെ വള്ളവും കായലുമൊക്കെയായിരുന്നു പശ്ചാത്തലം. ആ സിനിമയിലെ മമ്മൂട്ടിക്ക് ഇതിനേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ടായിരുന്നോ?’ അതാണ് ഡെഡിക്കേഷന്‍. എല്ലാവരും ചോദിക്കും എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. അതൊരു ഡെഡിക്കേഷനാണ്.’

സേതു സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗില്‍ ലാലു അലക്സും പഞ്ചായത്ത് പ്രസിഡന്റിന്റെ റോളിലാണ് എത്തുന്നത്. നിരവധി യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓണത്തിനാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular