ബി.സി.സി.ഐ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ…!!! കളിക്കിടെ താരങ്ങള്‍ക്ക് ഓട്ടോറിക്ഷയില്‍ വെള്ളമെത്തിച്ച് ഭാരത് ആര്‍മി

ലണ്ടന്‍: കളിക്കിടെ താരങ്ങള്‍ക്ക് ഓട്ടോ റിക്ഷയില്‍ കുടിവെള്ളമെത്തിച്ച് വ്യത്യസ്തമായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകക്കൂട്ടമായ ഭാരത് ആര്‍മി. ഗ്രൗണ്ടില്‍ വെള്ളമെത്തിക്കാനുള്ള ഈ പുതിയ മാര്‍ഗം ബിസിസിഐ ശ്രദ്ധിക്കുന്നുണ്ടോ എന്ന കുറിപ്പ് സഹിതമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റില്‍ ബാര്‍മി ആര്‍മിക്കൊപ്പം കട്ടയ്ക്ക് നിന്നിരുന്നു ഭാരത് ആര്‍മി. ഒമ്പതാം തിയതി ആരംഭിക്കുന്ന ലോഡ്‌സ് ടെസ്റ്റിനായി കാത്തിരിക്കുകയാണ് ഭാരത് ആര്‍മിയിപ്പോള്‍.

ആദ്യ ടെസ്റ്റില്‍ നായകന്‍ വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് തടയിട്ടായിരുന്നു ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ വിരാടിനെ പുറത്താക്കി ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സാണ് ഇംഗ്ലണ്ടിന് നിര്‍ണ്ണായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ വന്ന ഷമി ഉടനെ തന്നെ പുറത്തായി. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

നാല് വിക്കറ്റുമായി ബെന്‍ സ്റ്റോക്ക്‌സാണ് ഇംഗ്ലണ്ട് ബോളിങ് നിരയില്‍ തിളങ്ങിയത്. ആന്റേഴ്‌സണും ബ്രോഡും രണ്ട് വിക്കറ്റുകള്‍ വീതവും കറാനും റാഷിദും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. വിരാട് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു പുറത്തായത്. 93 പന്തില്‍ നിന്നും 51 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.

Similar Articles

Comments

Advertismentspot_img

Most Popular