7ന് രാജ്യവ്യാപക മോട്ടോര്‍ വാഹന പണിമുടക്ക്; ബി.എം.എസ് ഒഴികെ എല്ലാ തൊഴിലാളി യൂണിയനുകളും പങ്കെടുക്കും

ന്യൂഡല്‍ഹി: ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക്. കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളും പങ്കെടുക്കും.

ആഗസ്റ്റ് ആറിന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്‌സി, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, ദേശസാത്കൃത ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത-ചരക്കുകടത്തു വാഹനങ്ങള്‍ ഒന്നാകെ പണിമുടക്കും.

അതോടൊപ്പം ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്, സ്‌പെയര്‍ പാര്‍ട്‌സ് വിപണന ശാലകള്‍, ൈഡ്രവിങ് സ്‌കൂളുകള്‍, വാഹന ഷോറൂമുകള്‍, യൂസ്ഡ് വെഹിക്കള്‍ ഷോറൂമുകള്‍ തുടങ്ങിയവയിലെ തൊഴിലാളികളും തൊഴില്‍ ഉടമകളും പണിമുടക്കില്‍ പങ്കുചേരും.

pathram desk 1:
Related Post
Leave a Comment