ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ഗുണ്ടായിസം!!! മമ്മൂട്ടിയും മോഹന്‍ലാലും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്ന് ഇന്ദ്രന്‍സ്

ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശിനവുമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് നടന്‍ ഇന്ദ്രന്‍സ്. ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ഗുണ്ടായിസമാണ്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കരുത്. ഫാന്‍സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍ പറയണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

കൂവി തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇന്ദ്രന്‍സ് മുന്നറിയിപ്പ് നല്‍കി. സമീപകാലത്ത് സിനിമാ മേഖലയുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ഫാന്‍സിന്റെ പ്രതികരണം വലിയ തോതിലുള്ള വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. മോഹന്‍ലാലിനെ മുഖ്യ അതിഥിയായി സംസ്ഥാന അവാര്‍ഡിന് നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്ന സംവിധായകന്‍ ഡോ. ബിജുവിനെ സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍സ് ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു.

നേരത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഫാന്‍സിന്റെ ഭാഗത്ത് നിന്ന് നടന്നത്. തുടര്‍ന്ന് പാര്‍വതി അഭിനയിച്ച സിനിമകള്‍ക്കതിരെ ഫാന്‍സ് വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

pathram desk 1:
Leave a Comment