ജയസൂര്യ വരുന്നു, ആ ഫ്രീക്ക് കിക്ക് എടുക്കാന്‍, ജയസൂര്യ, ജയസൂര്യ ഓ… ‘ക്യാപ്റ്റന്‍’ നൂറാം ദിവസത്തില്‍ ജയസൂര്യയ്ക്ക് കമന്ററിയുമായി ഷൈജു ദാമോദരന്‍(വീഡിയോ)

ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി ജയസൂര്യ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ക്യാപ്റ്റന്‍. ചിത്രത്തിന്റെ നൂറാംദിനം അതി ഗംഭീരമായാണ് ആഘോഷിച്ചത്. ആഘോഷത്തിനിടെ ഐഎസ്എല്‍ ഫുട്ബോള്‍ ആവേശത്തിന് ശബ്ദം നല്‍കിയ ഷൈജു ദാമോദരന്റെ കമന്‍ട്രിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ അദ്ദേഹം ആദ്യമായി സിനിമാ താരത്തിന് വേണ്ടി കമന്‍ട്രി പറഞ്ഞു. അതും മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയ്ക്കായി.

‘ജയസൂര്യ വരുന്നു, ആ ഫ്രീക്ക് കിക്ക് എടുക്കാന്‍, ജയസൂര്യ, ജയസൂര്യ ഓ…നിങ്ങളിത് കാണുകാ, വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ ജീനിയസ് ഇന്‍ മലയാള സിനിമ….’-ഷൈജുവിന്റെ കമന്‍ട്രി ആവേശത്തോട് കൂടി തന്നെയാണ് ആ സദസ്സും സ്വീകരിച്ചത്. കയ്യടികളോടെയായിരുന്നു ഷൈജുവിനുള്ള നന്ദി ജയസൂര്യ പ്രകടിപ്പിച്ചത്.

പ്രജേഷ് സെന്‍ ആണ് ‘ക്യാപ്റ്റന്‍’ സംവിധാനം ചെയ്തത്. സത്യന്റെ സംഭവബഹുലമായ ജീവിതത്തെ അറിയാനും അടയാളപ്പെടുത്താനും ക്യാപ്റ്റന്‍ എന്ന ചിത്രം കാരണമായി. ജയസൂര്യയുടെ നായകയായി അഭിനയിച്ചത് അനു സിത്താരയായിരിന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7