മഞ്ജു വാര്യരുടെ രാജിയില്‍ വിമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ പ്രതികരണം

കൊച്ചി : മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസിയില്‍ നിന്നും മഞ്ജു വാര്യര്‍ രാജിവച്ചു എന്ന വാര്‍ത്തകളോട് വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് . അത്തരം വാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെന്നും, മഞ്ജുവില്‍ നിന്നും ഇതുവരെ അത്തരത്തില്‍ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ഡബ്ല്യൂസിസി അംഗം വിധു വിന്‍സെന്റ് പറഞ്ഞു. മലയാളത്തിലെ ഒരു മാധ്യമത്തിനോടാണ് വിധു ഇങ്ങനെ പറഞ്ഞത്.മഞ്ജു വാര്യര്‍ വനിതാ സംഘടനയില്‍ നിന്നും രാജിവച്ചുവെന്നും ഇക്കാര്യം മഞ്ജു തന്നെ താരസംഘടന ‘അമ്മ’യുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചുവെന്നും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അബുദാബിയില്‍ വച്ചാണ് മഞ്ജു ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചത്. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി. നേരത്തെയും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരുന്നു.
അതേസമയം മഞ്ജുവിന്റെ രാജി ഡബ്ല്യൂസിസിയില്‍ മാത്രമല്ല, മഞ്ജുവിന്റെ ആരാധകരെ മൊത്തം ഞെട്ടിപ്പിച്ചിരിക്കുകയാണ്.
ഡബ്ല്യൂസിസിയില്‍ നിന്ന് മഞ്ജു വാര്യര്‍ രാജിവച്ചു; ഞെട്ടലോടെ ആരാധകര്‍

pathram:
Related Post
Leave a Comment