കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചതായി റിപ്പോര്‍ട്ട്. രാജി വച്ചെന്ന വിവരം മഞ്ജു, അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.. അബുദാബിയില്‍ വച്ചാണ് മഞ്ജു ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചത്.
മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി. നേരത്തെയും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരുന്നു.
അതേസമയം മഞ്ജുവിന്റെ രാജി ഡബ്ല്യൂസിസിയില്‍ മാത്രമല്ല, മഞ്ജുവിന്റെ ആരാധകരെ മൊത്തം ഞെട്ടിപ്പിച്ചിരിക്കുകയാണ്.
ഡബ്ല്യു.സി.സിയിലെ അംഗങ്ങള്‍ അമ്മയില്‍ നിന്നും രാജിവെച്ച വിഷയത്തില്‍ നേരത്തെ പ്രതികരിക്കാനില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞിരുന്നു. അച്ഛന്റെ മരണാനന്തരചടങ്ങുകളുടെ ഭാഗമായുള്ള യാത്രയിലാണ് താനെന്നും അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നുമായിരുന്നു താരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ രാജിക്കത്ത് ഇ മെയില്‍ വഴി അയച്ച ശേഷം മഞ്ജു വിദേശത്തേക്ക് പോയി. എന്നാല്‍ ഇക്കാര്യം മഞ്ജുവാര്യരോ ഡബ്ല്യൂസിസിയോ സ്ഥിരീകരിച്ചിട്ടില്ല. കുറച്ചുകാലമായി മഞ്ജു ഡബ്ല്യൂസിസിയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നുവെന്നും അഭിപ്രായ ഭിന്നകളാണ് രാജിയിലേക്ക് നയിച്ചതെന്നുമാണ് വിവരം. ഡബ്ല്യൂസിസിയുടെ കഴിഞ്ഞ യോഗങ്ങളില്‍ മഞ്ജു തന്റെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് സംഘടനയുമായി നടിയുടെ ബന്ധം മോശമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ലു.സി.സിയില്‍ അംഗമായ നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയും രമ്യ നന്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് എ.എം.എംഎ തയ്യാറായിരുന്നില്ല.
മഞ്ജുവിന്റെ നിലപാടില്‍ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
നടിയെ ആക്രമിച്ച കേസ്സിന്റെ ഏറ്റവും വലിയ സാമൂഹ്യഗുണഭോക്താവായി മാറിയ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചില്‍ എന്തുകൊണ്ട് സദാചാരവിജൃംഭിത പ്രതിഷേധക്കാര്‍ കാണുന്നില്ല? ആരാണ് നവമാധ്യമങ്ങളിലും തെരുവിലും ഈ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ വസ്തുത ബോധ്യപ്പെടുമെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ചോദിച്ചിരുന്നു.
Leave a Comment