വൈദികന്‍ യുവതിയെ പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ!!! കുമ്പസാരം രഹസ്യം മറയാക്കി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

കോട്ടയം: കുമ്പസാര രഹസ്യം മറയാക്കി ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ഫാ. എബ്രഹാം വര്‍ഗീസ് എന്ന വൈദികന്‍ തന്നെ ബലാല്‍സംഗം ചെയ്തതെന്ന് യുവതിയുടെ മൊഴി. അയല്‍ക്കാരനായ വൈദികന്‍ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. വിവാഹശേഷം കുമ്പസാരത്തില്‍ ഫാ. ജോബ് മാത്യുവിനോട് ഇക്കാര്യം പറഞ്ഞു.

കുമ്പസാരത്തില്‍ പറഞ്ഞ ഇക്കാര്യം വീട്ടുകാരോടും മറ്റുള്ളവരോടും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഫാ. ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഇതിന് ശേഷം ഇയാള്‍ മറ്റു വൈദികരോടും ഇക്കാര്യം പങ്കുവെക്കുകയായിരുന്നു. ഇതിന് ശേഷം ജോബുമായുള്ള ലൈംഗിക ബന്ധവും കുമ്പസാര രഹസ്യവും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഫാ. ജോണ്‍സണ്‍ വി മാത്യു ലൈംഗികമായി പീഡിപ്പിച്ചു. ഫാ. ജോണ്‍സണ്‍ വി മാത്യുവിനോട് ഇക്കാര്യങ്ങളെല്ലാം യുവതി പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ജോണ്‍സണും പീഡിപ്പിക്കുകയായിരുന്നു.

ഇതിന് ശേഷം കൗണ്‍സലിംഗിനിടെ ഇക്കാര്യങ്ങളെല്ലാം ഫാ. ജെയ്സ് കെ ജോര്‍ജിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ഫാ. ജെയ്സ് തന്നെ പലതവണ പീഡിപ്പിച്ചതായും വീട്ടമ്മ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും തന്നെ പീഡിപ്പിച്ചതായി യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018 മാര്‍ച്ച് ഏഴിനാണ് യുവതി സത്യപ്രസ്താവന ഭര്‍ത്താവിന് എഴുതി നല്‍കുന്നത്. ഏഴോളം സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രസ്താവന തയാറാക്കിയത്. മൂത്ത മകന്റെ മാമോദീസ ചടങ്ങിന് മുന്നോടിയായി ഇവര്‍ നടത്തിയ കുമ്പസാരമാണ് ചൂഷണത്തിനായി ഉപയോഗിച്ചത്.

നിരണം ഭദ്രാസനത്തിലെ വൈദികനാണ് കുമ്പസാരം കേട്ടത്. ഇയാള്‍ വഴി മറ്റുവൈദികര്‍ ഇതറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും പറയുന്നു. വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്സ് കെ ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി മാത്യു, ജിജോ ജെ എബ്രഹാം എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സത്യപ്രസ്താവന. വൈദികരെ കൂടാതെ മറ്റുനാലുപേരും ലൈംഗികമായി ചൂഷണം ചെയ്തെന്ന് പറയുന്നു. ഇതിനിടെ തനിക്കെതിരെയുള്ള പരാതി കെട്ടി ചമച്ചതെന്ന് കാട്ടി ഓര്‍ത്തഡോക്സ് വൈദികന്‍ ഡിജിപിക്ക് പരാതി നല്‍കി. ജോണ്‍സണ്‍ വി മാത്യുവാണ് പരാതി നല്‍കിയത്.

നുണ പരിശോധനയ്ക്ക് തയാറാണെന്നും വൈദികന്‍ അറിയിച്ചു. ഇയാളുമായി സെക്സ് ചാറ്റിംഗില്‍ ഏര്‍പ്പെട്ടെന്നും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യ്തെന്നുമാണ് യുവതിയുടെ സത്യവാങ്ങ്മൂലത്തിലുള്ളത്. ഫാദര്‍ എബ്രഹാം മാത്യുവുമായ വിവിധ സ്ഥലങ്ങളില്‍ വച്ച് നാനൂറിലേറെ തവണ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സത്യപ്രസ്താവനയില്‍ യുവതി പറയുന്നത്.

Similar Articles

Comments

Advertisment

Most Popular

തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം; ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ ഓസ്ട്രേലിയ 1–0 വിജയിച്ചു

ദോഹ: കരുത്തൻമാരായ ഡെൻമാർക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം. ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ വിജയം ഓസ്ട്രേലിയയ്ക്ക് ഒപ്പം. (1–0) നായിരുന്നു ഓസ്‌‌ട്രേലിയൻ വിജയം. 23–ാം മിനിറ്റിൽ...

മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിതേടി അറ്റോർണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്കാണ് ബിജെപിയുടെ...

ബ്രൂസ് ലീയുടെ മരണ കാരണം അമിതമായി വെള്ളം കുടിച്ചത് ;പുതിയ കണ്ടെത്തൽ

ചൈനീസ് ആയോധനകലയ്ക്ക് ഹോളിവുഡിൽ പ്രചാരം നേടിക്കൊടുക്കുകയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സൂപ്പർതാരമാണ് ബ്രൂസ് ലീ. 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ്...