സ്പെയിന്റെ പുതിയ കോച്ചായി ഫെര്‍ണാണ്ടോ ഹിയോരോ

മാഡ്രിഡ്: ജുലന്‍ ലോപെറ്റുഗിയെ പുറത്താക്കിയ ഒഴിവിലേക്ക് റയല്‍മാഡ്രിഡ് മുന്‍ നായകന്‍ ഫെര്‍ണാണ്ടോ ഹിയോരോ നയിക്കും. സ്പെയിന്‍ മുന്‍ ദേശീയ താരമായ ഹിയേരോ ടീമിന്റെ സ്പോര്‍ട്ടിങ് ഡയറക്ടറായിരുന്നു. റയലിന് പുറമെ ബോള്‍ട്ടന്‍, അല്‍ റയാന്‍ ക്ലബ്ബുകളുടെ പരിശീലകനായിരുന്നു ഹിയോര.

2016-2017 സീസണില്‍ റയല്‍ ഒവിയെഡോയെ പരിശീലിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം പോര്‍ച്ചുഗലിനെതിരായ ആദ്യ മത്സരം മുതല്‍ ഹിയോര ടീമിന്റെ ചുമതലേയേല്‍ക്കും.

ലോകകപ്പ് നടക്കാനിരിക്കെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന്റെ പേരിലാണ് സ്പെയിന്‍ തങ്ങളുടെ പരിശീലകന്‍ ജുലന്‍ ലോപെറ്റുഗിയെ പുറത്താക്കിയിരുന്നത്. റയല്‍മാഡ്രിഡുമായുള്ള മൂന്നു വര്‍ഷത്തെ കരാറില്‍ ജുലന്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. സ്‌പെയിന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയേല്‍സാണ് തീരുമാനം പ്രഖ്യാപിച്ചത്.

SHARE