‘നിന്നോടാരാ അവിടെ നില്‍ക്കാന്‍ പറഞ്ഞത്. ഓടി വാ,ധര്‍മജന്റെ കുഞ്ഞിന് പിഷാരടി പേര് കണ്ടുപിടിച്ചത് വളരെ സിംപിളായിട്ട്

കൊച്ചി:ജഗതിയുടെ സിനിമയിലെ രംഗവുമായി താരതമ്യം ചെയ്താണ് പിഷാരടി ധര്‍മ്മജന്റെ ഒളിച്ചോട്ടകഥ പറഞ്ഞുതുടങ്ങുന്നത്. ഒരു സിനിമയില്‍ ജഗതി തിരക്കുള്ള വഴിയിലുടെ കടയിലുള്ള ജനറേറ്റര്‍ അടിച്ചുകൊണ്ടുപോയതുപോലെയാണ് ധര്‍മ്മജന്‍ ഭാര്യ അനുജയെ ചാടിച്ചു കൊണ്ടുവന്നതെന്നാണ് പിഷാരടിയുടെ ഉപമ. എപ്പോഴും ഒപ്പം നടക്കുന്ന തന്നോടുപോലും ധര്‍മ്മജന്‍ അനുജയെ വിളിച്ചു കൊണ്ടു വരുന്ന കാര്യം പറഞ്ഞില്ലെന്നു പിഷാരടി പറഞ്ഞു. അടുത്തിടെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മജന്റെ ജീവിതത്തിലെ ഇത്തരം രസകരമായ സംഭവങ്ങള്‍ പിഷാരടി പങ്കുവച്ചത്.

‘ഒരു പ്ലാനിങ്ങുമില്ലാതെയായിരുന്നു വിവാഹം. ഒരു ദിവസം ഉച്ച തിരിഞ്ഞ് ഒരു കാറുമായി ചെന്ന് അനുജയെ വീട്ടില്‍ നിന്ന് വിളിച്ചറക്കി കൊണ്ടു വരുകയായിരുന്നു. വീട്ടിന്റെ മുറ്റത്ത് എല്ലാവരും നില്‍ക്കുന്നുണ്ടായിരുന്നു. ധര്‍മജനെ കണ്ടതും അനുജ വേഗം വീട്ടില്‍ നിന്ന് ഇറങ്ങി വന്നു ഓടി കാറില്‍ കയറുകയായിരുന്നു’. രണ്ടും പേരും കാറില്‍ കയറിയതിനു ശേഷമാണ് അവന്‍ എന്നെ വിളിച്ച്” ഡാ ഞാന്‍ അവളെ കൊണ്ടു പോരുകയാണ്” എന്നു പറയുന്നത്. അപ്പോള്‍ മാത്രമാണ് താന്‍ ഇതെല്ലാം അറിയുന്നതെന്ന് പിഷാരടി പറയുന്നു.

ഇതിനേക്കാള്‍ രസകരമായിരുന്ന മറ്റൊരു സംഭവകഥയും പിഷാരടി അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ധര്‍മ്മജന്റെ മകളുടെ പേരിടല്‍ ചടങ്ങാണ് സംഭവം. താന്‍ ധര്‍മ്മജന്റെ മകള്‍ക്ക് പേര് കണ്ടുപിടിച്ച കഥയാണ് പിഷാരടി പങ്കുവച്ചത്.

പേരിടല്‍ ചടങ്ങു നടക്കുന്നതിന്റെ പിറ്റേദിവസം ഒരു പരിപാടി കഴിഞ്ഞ് മടങ്ങും വഴി ധര്‍മ്മജന്‍ പറഞ്ഞു നാളെ 7 മണിയ്ക്ക് വീട്ടില്‍ എത്തണം. 7.30ക്കുള്ളില്‍ കാര്യങ്ങള്‍ ഒക്കെ ചെയ്ത് തീര്‍ക്കണമെന്ന്. പിറ്റേന്ന് 7മണിക്ക് തന്നെ ഞാന്‍ വീട്ടില്‍ എത്തി. പക്ഷെ അവിടെ ധര്‍മ്മജജന്‍ ഇല്ല. ഫോണില്‍ വിളിച്ചപ്പോള്‍ ‘ പിഷൂ… ഡാ ഞാന്‍ ചെറായിയില്‍ നില്‍ക്കുവാ. ഒരു സിഡി കടേടെ ഉദ്ഘാടനം ഏറ്റിട്ടുണ്ടായിരുന്നു. അവരെന്നെ വിടണില്ല’, ഇതായിരുന്നു മറുപടി. ഞാനെന്നാ പൊയ്കോട്ടെ എന്ന് ചോദിച്ചപ്പോള്‍ ദാ വരുന്നു ഞെട്ടിക്കുന്ന മറുപടി. ‘നിന്നോടാരാ അവിടെ നില്‍ക്കാന്‍ പറഞ്ഞത്. ഓടി വാ. നമ്മള്‍ ഒരുമിച്ചു കട ഉദ്ഘാടനം ചെയ്യുമെന്നാ ഞാന്‍ പറഞ്ഞിരിക്കുന്നത്’. ഇങ്ങനെ പിഷാരടിയും ചെറായിയില്‍ എത്തി. അവിടെ എത്തിയപ്പോള്‍ ധര്‍മ്മജന് ചേട്ടന്റെ വിളി വന്നു. കുട്ടിക്കെന്ത് പേരിടും എന്നാണ് ചോദ്യം. ഫോണ്‍ ഹോള്‍ഡ് ചെയ്ത് ധര്‍മ്മജന്‍ എന്നോട് പറ്റിയ പേര് പറഞ്ഞു കൊടുക്കാന്‍ പറഞ്ഞു. എന്തായാലും വൈകി, എന്നാ വൈഗ’ എന്നു പേരിടാന്‍ ഞാന്‍ പറഞ്ഞു, പേരിടല്‍ മഹാമഹത്തെകുറിച്ച് പിഷാരടി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular