ഉപ്പുപ്പായ്ക്ക് മാത്രമല്ല എനിക്കുമുണ്ട് ബെന്‍സ്!!! ബെന്‍സ് കാറോടിച്ച് കുഞ്ഞു മറിയം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും വാഹന പ്രേമത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ദുല്‍ഖറിന്റെ മകള്‍ മറിയത്തിനും ഇതേ വാഹനപ്രേമം പകര്‍ന്ന് കിട്ടിയിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന ഫോട്ടോ. കുഞ്ഞുബെന്‍സ് കാറിന്റെ വളയം പിടിച്ച് മറിയം കളിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

അമ്മ മഴവില്ലിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ വാപ്പച്ചിയുടെ ഡാന്‍സ് കാണാന്‍ അമാലുവിനൊപ്പം മറിയം എത്തിയിരുന്നു. അവിടെയുണ്ടായിരുന്ന എല്ലാ താരങ്ങളും കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular