കെവിന്‍ വധക്കേസ്: അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍ ദൃശ്യം സിനിമാ മോഡല്‍ ശ്രമം!!! മൊബൈല്‍ ഫോണ്‍ ആഡ്രയിലേക്കുള്ള ലോറിയില്‍ ഉപേക്ഷിച്ചു; പക്ഷേ അടവ് പാളിയത്…

കോട്ടയം: കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘത്തെ വഴി തെറ്റിക്കാന്‍ ദ്യശ്യം മോഡല്‍ ശ്രമം നടന്നു. പ്രതികളില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ ആന്ധ്രയിലേയ്ക്കുള്ള ലോറിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ പോലീസ് വിളിച്ചപ്പോള്‍ ലോറിയിലെ തൊഴിലാളികള്‍ ഫോണ്‍ എടുത്തു. ഇതോടെ ഈ നീക്കം പാളുകയായിരുന്നു. ഇതിനിടയില്‍ കേസിലെ മുഴുവന്‍ പ്രതികിളും പിടിയിലായി. ഒളിവിലായിരുന്ന ഷാനു, ഷിനു, വിഷ്ണു, എന്നിവരെ കോയമ്പത്തൂരില്‍ നിന്നും റമീസ്, ഹസന്‍ എന്നിവരെ പുനലൂരില്‍ നിന്നുമാണ് കൊല്ലം പോലീസ് പിടികൂടിയത്. അതേസമയം നീനുവിന്റെ മാതാവ് രഹ്നയും പോലീസ് കസ്റ്റഡിയില്‍ ആയതായി സൂചനയുണ്ട്.

SHARE