കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ബിജെപിക്കെതിരെ വിശാല പ്രതിപക്ഷം അണിനിരത്തി സത്യപ്രതിജ്ഞ ചടങ്ങ്

ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി കര്‍ണാടകയുടെ 23-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നത്. കര്‍ണാടക വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുപേയ് വാല സത്യവാചകം ചൊല്ലി കൊടുത്തു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രിയും കുമാരസ്വാമിയുടെ പിതാവുമായ ദേവഗൗഡ, മറ്റ് ദേശീയ, പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്തു. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷം അണിനിരക്കുമെന്ന സൂചന നല്‍കിയുള്ളതായിരുന്നു സത്യപ്രതിജ്ഞ ചടങ്ങിന്റെ സദസ്. ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു.

SHARE