മെയ് 29ന് കാലവര്‍ഷം കേരളത്തിലെത്തും,പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ നേരത്തെ

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ മെയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിവില്‍ നിന്നും വ്യത്യസ്തമായി മുന്ന് ദിവസം മുമ്പാണ് കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.

കാലങ്ങളായി ജൂണ്‍ 1മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറ്. ഇത്തവണ സാധാരണനിലയിലുള്ള മഴതന്നെ ലഭിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 20ന് എത്തുന്ന മണ്‍സൂണ്‍ മേഘം മെയ് 24ന് ശ്രീലങ്കയില്‍ പെയ്തു തുടങ്ങും. പിന്നീട് കേരളത്തിലേയ്ക്കുമെത്തും. നേരത്തേ എത്തുമെങ്കിലും മണ്‍സൂണ്‍ മഴയില്‍ മറ്റ് വ്യതിയാനങ്ങളൊന്നുമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

SHARE