മലപ്പുറം പ്രസ്‌ക്ലബിലെ ആക്രമണം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബില്‍ ആക്രമണം നടത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

സംഭവത്തില്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിന് ആര്‍എസ്എസ് മര്‍ദ്ദനമേറ്റിരിന്നു. ആര്‍എസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യം ഫുആദ് പകര്‍ത്തിയതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പരിക്കേറ്റ ഫുവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് കാര്യാലയത്തിന് നേരെ കഴിഞ്ഞ ദിവസം സ്ഫോടകവസ്തു എറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് നഗരത്തില്‍ പ്രകടനം നടത്തിയത്. ഈ പ്രകടനം വരുന്നത് കണ്ട് ബൈക്കെടുത്ത് പോകാന്‍ ഒരുങ്ങിയ യുവാവിനെ പിടിച്ചുനിര്‍ത്തുകയും ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയുമായിരുന്നു.

പ്രസ് ക്ലബില്‍ ഇരിക്കുകയായിരുന്ന ഫോട്ടോഗ്രാഫര്‍ ഫുവാദ് തന്റെ മൊബൈലില്‍ ഇതിന്റെ ചിത്രം പകര്‍ത്തി. ഇത് ശ്രദ്ധയില്‍ പെട്ട പ്രവര്‍ത്തകര്‍ പ്രസ് ക്ലബില്‍ കയറി മര്‍ദിക്കുകയും മൊബൈല്‍ പിടിച്ചുവാങ്ങി പോകുകയുമായിരുന്നു.

pathram desk 1:
Leave a Comment