അമ്മ മഴവില്ല് പരിപാടിയുടെ റിഹേഴ്‌സലിനിടെ യുവതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് മോഹന്‍ലാല്‍; വൈറല്‍ ചിത്രങ്ങള്‍

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന അമ്മ മഴവില്ല് പരിപാടിയുടെ റിഹേഴ്സല്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. നിരവധി പ്രോഗ്രാമുകളാണ് താരംസംഘടന ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ജയറാം, ടൊവിനോ തോമസ്, നമിത പ്രമോദ്, ഹണി റോസ്, അന്‍സിബ, മൈഥിലി, തെസ്നി ഖാന്‍, പൊന്നമ്മ ബാബു, കൃഷ്ണപ്രഭ, കുക്കു പരമേശ്വരന്‍, ഷംന കാസിം, അനന്യ തുടങ്ങിയവര്‍ ഡാന്‍സ് റിഹേഴ്സല്‍ ചെയ്യുന്നുണ്ട്.

റിഹേഴ്സല്‍ ഇടവേളകളില്‍ സൗബിന്‍, സാനിയ അയ്യപ്പന്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ മോഹന്‍ലാലിനൊപ്പം സെല്‍ഫിയെടുത്തു. നീരജ് മാധവന്‍ ഭാര്യയെയും കൂട്ടിയാണ് റിഹേഴ്സലിന് എത്തിയത്.

മെയ് 6ന് തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പ്രോഗ്രാം. വൈകീട്ട് 5.30ന് ആരംഭിക്കുന്ന പരിപാടി അഞ്ച് മണിക്കൂര്‍ നീണ്ട് നില്‍ക്കും.

സിദ്ധിഖാണ് പരിപാടി സംവിധാനം ചെയ്യുന്നത്. സ്‌കിറ്റ് ഇന്‍ ചാര്‍ജ്-റാഫി, സംഗീതം- ദീപക് ദേവ്,ഓര്‍ക്കസ്ട്ര- തേജ് ബാന്‍ഡ്,കോറിയോഗ്രാഫി- നീരവ് ഉ4 ഡാന്‍സ് മുംബൈ /റമാഷ് റാക്ക് ഡാന്‍സ് കമ്പനി ചെന്നൈ / പ്രസന്ന മാസ്റ്റര്‍,കോസ്റ്റ്യും- എസ്. ബി. സതീഷ്,മേക്കപ്പ് -രഞ്ജിത്ത് അമ്പാടി, കല- ജോസഫ് നെല്ലിക്കല്‍,സ്റ്റേജ് ഡിസൈന്‍- വര്‍ഷ മുംബൈ, സാങ്കേതിക സഹായം- ശബരീഷ് 98.6 ഇന്‍ഫ്രാസ്ട്രകചര്‍ /REC / മഴവില്‍ മനോരമ ടീം,പ്രൊജക്റ്റ് കണ്‍ട്രോളര്‍ -ഡിക്സണ്‍ പോടുത്താസ്,ഇവന്റ് മാനേജര്‍ & കോഓര്‍ഡിനേഷന്‍- ഇടവേള ബാബു.

SHARE