നടിമാര്‍ക്കൊപ്പം ആടിപ്പാടി മോഹന്‍ലാല്‍; സില്‍വര്‍ ജൂബിലി ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങി താരങ്ങള്‍ (വീഡിയോ)

കൊച്ചി: താരസംഘടനയായ അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന അമ്മ മഴവില്ല് പരിപാടിയുടെ പ്രാക്ടീസ് കൊച്ചിയില്‍ തുടരുന്നു. നിരവധി പ്രോഗ്രാമുകളാണ് താരംസംഘടന ഒരുക്കിയിരിക്കുന്നത്.
മെയ് 6ന് തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പ്രോഗ്രാം. വൈകീട്ട് 5.30ന് ആരംഭിക്കുന്ന പരിപാടി അഞ്ച് മണിക്കൂര്‍ നീണ്ട് നില്‍ക്കും.

നമിത പ്രമോദ്, ഹണി റോസ്, അന്‍സിബ, മൈഥിലി, തെസ്നി ഖാന്‍, പൊന്നമ്മ ബാബു, കൃഷ്ണപ്രഭ, കുക്കു പരമേശ്വരന്‍, ഷംന കാസിം, അനന്യ തുടങ്ങിയവര്‍ ഡാന്‍സ് റിഹേഴ്സല്‍ ചെയ്യുന്നുണ്ട്.

മോഹന്‍ലാലിനൊപ്പം കവിളിണയില്‍ കുങ്കുമമോ എന്ന ഗാനം നമിത പ്രമോദ് ചെയ്യുന്നുണ്ട്. അതിന് ശേഷം വരുന്നത് ഒരു തമിഴ് ഡപ്പാംകൂത്ത് സ്‌റ്റൈല്‍ പാട്ടാണ്. ഷംനയാണ് ലാലേട്ടനൊപ്പം ആ പാട്ടില്‍ ഡാന്‍സ് ചെയ്യുന്നത്.

പരിപാടിയുടെ സംഘാടന ചുമതല ഇങ്ങനെ…

സംവിധാനം- സിദ്ധിഖ്
സ്‌കിറ്റ് ഇന്‍ ചാര്‍ജ്- റാഫി
സംഗീതം -ദീപക് ദേവ്
ഓര്‍ക്കസ്ട്ര -തേജ് ബാന്‍ഡ്
കോറിയോഗ്രാഫി -നീരവ് d4 ഡാന്‍സ് മുംബൈ /റമാഷ് റാക്ക് ഡാന്‍സ് കമ്പനി ചെന്നൈ / പ്രസന്ന മാസ്റ്റര്‍
കോസ്റ്റ്യും -എസ്. ബി. സതീഷ്
മേക്കപ്പ് -രഞ്ജിത്ത് അമ്പാടി
കല- ജോസഫ് നെല്ലിക്കല്‍
സ്റ്റേജ് ഡിസൈന്‍ -വര്‍ഷ മുംബൈ
സാങ്കേതിക സഹായം -ശബരീഷ് 98.6 ഇന്‍ഫ്രാസ്ട്രകചര്‍ /uae/ മഴവില്‍ മനോരമ ടീം
പ്രൊജക്റ്റ് കണ്‍ട്രോളര്‍- ഡിക്സണ്‍ പോടുത്താസ്
ഇവന്റ് മാനേജര്‍ & കോഓര്‍ഡിനേഷന്‍- ഇടവേള ബാബു

pathram:
Related Post
Leave a Comment