വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് സംയുക്ത വര്‍മ്മ. പക്ഷേ ബിജു മേനോനുമായുള്ള അഭിമുഖത്തില്‍ എല്ലാവരും ചോദിക്കുന്ന ചോദ്യം സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനെ കുറിച്ചാണ്. ആ ചോദ്യത്തിന് റേഡിയോ മാംഗോയ്ക്ക് നല്കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് ബിജു മേനോന്. ബിജുവിന്റെ കൂടെ സിനിമ ഒരുമിച്ച് അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കാന്‍ വലിയ പാടായിരിക്കും. മുഖത്തോട് മുഖം നോക്കിയുള്ള ഡയലോഗുകള്‍ പറയാനുണ്ടെങ്കില്‍ ചിരി വരും. വിവാഹം നിശ്ചയിച്ച സമയത്ത് ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍. വളരെ സീരിയസ് ഡയലോഗുകള്‍ ആണ് സിനിമയിലേത്. അതിനിടയ്ക്ക് സംസാരിക്കുമ്പോഴും ഞങ്ങള്‍ക്ക് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാനും ആ ഒരു ബുദ്ധിമുട്ടാണ്ടാകും.’ബിജു മേനോന് പറഞ്ഞു. കലാകാരന് എന്ന നിലിയില്‍ ആദ്യമായി ലഭിച്ച പ്രതിഫലം എഴുപത് രൂപയാണെന്നും ബിജു മേനോന് പറയുന്നു. ഓള് ഇന്ത്യ റേഡിയോയില്‍ ഡ്രാമ ആര്‍ടിസ്റ്റ് ആയി ജോലി ചെയ്തതിന് ലഭിച്ചതാണ് എഴുപത് രൂപ. അച്ഛന്റെ ശബ്ദമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും ബിജു മേനോന് പറയുന്നു.
ഇനി സംയുകതയ്ക്കൊപ്പം ആഭിനയിക്കുക പാടായിരിക്കും…ബിജു മേനോന് മനസ് തുടക്കുന്നു
Similar Articles
ഡൊണാൾഡ് ട്രംപിന്റെ വിരുന്നില്‍ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും (വീഡിയോ) Donald Trump I Mukesh Ambani Nita
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സാഥാനമേൽക്കുന്നതിന് മുന്നോടിയായി നടന്ന വിരുന്നിൽ ഇന്ത്യന്‍ വ്യവസായ പ്രമുഖനും റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക അതിഥികളായി. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന...
അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ...
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മലയാളി താരം സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജു മാത്രമല്ല...